2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മധ്യസ്ഥ ചര്‍ച്ചയും പരാജയം; നാളെ കൂട്ടയവധിയെടുക്കുമെന്ന് നഴ്‌സുമാര്‍

ഉള്ളവരെ വച്ച് ആശുപത്രികള്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ്

കൊച്ചി: ഹൈക്കോടതിയുടെ മധ്യസ്ഥയില്‍ നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നിലപാടില്‍ അയവുവരുത്താന്‍ മാനേജ്‌മെന്റോ നഴ്‌സുമാരോ തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയത്തിലായത്. ഇതോടെ സമരം തുടരുമെന്ന് നഴ്‌സുമാര്‍ പ്രഖ്യാപിച്ചു.

നാളെ കൂട്ടയവധിയെടുത്ത് പ്രതിഷേധിക്കുമെന്നാണ് യു.എന്‍.എ അറിയിച്ചിരിക്കുന്നത്. അതേസമയം, ലഭ്യമായ നഴ്‌സുമാരെ വച്ച് ആശുപത്രികള്‍ പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റുകളും അറിയിച്ചു. ഇതിന് സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരാണെന്നും മാനേജ്‌മെന്റുകള്‍ പറഞ്ഞു.

20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നഴ്‌സുമാര്‍.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.