2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വീണ്ടും പലായന ദുരന്തം: യു.പിയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ലോറി മറിഞ്ഞ് 24 പേര്‍ മരിച്ചു

 

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കുടിയേറ്റത്തൊഴിലാളികള്‍ സഞ്ചരിച്ച ലോറി മറിഞ്ഞ് 24 പേര്‍ മരിച്ചു. 30 തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്നു മണിയോടെ ഓറയ്യ ജില്ലയിലാണ് സംഭവം. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവരാണ് ലോറിയിലുണ്ടായിരുന്നത്.

ചിലര്‍ രാജസ്ഥാനില്‍ നിന്നാണ് ലോറിയില്‍ യാത്ര തുടങ്ങിയത്. ചിലര്‍ ഹരിയാനയില്‍ നിന്നും ചേര്‍ന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവരായിരുന്നു. ഗോതമ്പ് പാക്കറ്റ് ലോഡ് ഉണ്ടായിരുന്ന ലോറിയിലാണ് ഇവര്‍ കയറിയത്.

രാജ്യത്ത് മൂന്നു ഘട്ടത്തിലും ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ നിരവധി പേരാണ് വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ട് നാടുകളിലേക്ക് നീങ്ങുന്നത്. പലരും ചരക്ക് ലോറികളില്‍ കയറി നാടുകളിലെത്തുന്നു. യു.പിയിലെ ഹൈവേയില്‍ കാല്‍നട യാത്രക്കാര്‍ക്കു നേരെ ബസ് കയറി രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു.

കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നവര്‍ക്കു ചരക്ക് ട്രെയിന്‍ പാഞ്ഞുകയറി 16 പേര്‍ മരിച്ചിരുന്നു.

കുടിയേറ്റത്തൊഴിലാളികളുടെ അപകടകരമായ നടത്തം നിര്‍ത്തിക്കാനും അവര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാനും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ഹരജി ഇന്നലെ സുപ്രിംകോടതി തള്ളിയിരുന്നു. ‘ആര് നടക്കുന്നുണ്ടെന്നും നടക്കുന്നില്ലെന്നും കോടതിക്ക് നോക്കാനാവില്ല’ എന്നു പറഞ്ഞായിരുന്നു ഹരജി തള്ളിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.