2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

തുര്‍ക്കിയില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ട് 24 പേര്‍ മരിച്ചു

അങ്കാറ: തുര്‍ക്കിയില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ട് 24 പേര്‍ മരിച്ചു. വടക്കു-പടിഞ്ഞാറന്‍ പ്രവിശ്യയായ തെകിര്‍ദാഗിലാണ് അപകടം.

എദിനെ പ്രവിശ്യയില്‍ നിന്ന് ഇസ്താംബൂളിലേക്കു പോവുകയായിരുന്നു ട്രെയിന്‍. 73 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ട്രെയിനിന്റെ അഞ്ചുബോഗികള്‍ പാളം തെറ്റിയാണ് അപകടം.

മേഖലയില്‍ പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് കാരണമെന്ന് നേരത്തെ തെകിര്‍ദാഗ് ഗവര്‍ണര്‍ മെഹ്മദ് സൈലാന്‍ പറഞ്ഞിരുന്നു. മഴകാരണം ട്രാക്കില്‍ നിന്ന് തെന്നിമാറിയതാണ് അപകടകാരണമെന്ന് പിന്നീട് ടര്‍ക്കിഷ് ഗതാഗത മന്ത്രാലയവും സ്ഥിരീകരിച്ചു

സംഭവത്തില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.