2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് ബാധിച്ച് രാജ്യത്ത് മരണം 239; 24 മണിക്കൂറിനിടെ 40 മരണങ്ങള്‍

  • രോഗബാധിതരുടെ എണ്ണം 7447 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 239 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരിച്ചത് 40 പേരാണ്.

പുതുതായി 1053 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 7447ആയി. ആയിരത്തിലേറെ രോഗികള്‍ ഒരുദിവസം വരുന്നത് ഇതാദ്യമാണ്.

അതേസമയം, 643 പേര്‍ക്ക് രോഗം ഭേദമായെന്ന് കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ പകുതിയും മഹാരാഷ്ട്രയിലാണ്. 108 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. 64 പേര്‍ മുംബൈയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. മുംബൈയ്ക്ക് പിന്നില്‍ കൂടുതല്‍ രോഗികളുള്ളത് പൂനെയിലാണ്.

ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ ഒഡീഷ. പഞ്ചാബ് സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സര്‍ക്കാരും ലോക്ഡൗണ്‍ നീട്ടുമെന്ന നിലപാടില്‍ തന്നെയാണ്.

ലോക്ഡൗണുമായി ബന്ധപ്പെട്ട തീരുമാനം പ്രധാനമന്ത്രി തിങ്കളാഴ്ച്ചയോടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

അതേ സമയം ലോക്ക് ഡൗണ്‍ നീട്ടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്ന റിപ്പോര്‍ട്ടും കേന്ദ്രത്തിന് മുന്നിലുണ്ട്.

കേരളത്തില്‍ ലോക്ക് ഡൗണ്‍ സംബന്ധിച്ച തീരുമാനമെടുക്കുക കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിനുശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണ്‍ അവസാനിക്കുന്നത് ചൊവ്വാഴ്ചയാണ്. പൂര്‍ണമായി ലോക്ഡൗണ്‍ നീക്കാനാവില്ലെന്ന് പ്രധാനമന്ത്രി പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സൂചിപ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.