2018 December 18 Tuesday
തന്റെ കൂടി സമ്മതമില്ലാതെ സ്വസ്ഥനാവാന്‍ മനുഷ്യനു പറ്റില്ല

കന്യാസ്ത്രീയ്ക്ക് പിന്തുണയറിയിച്ച് പ്രകടനം: നടന്‍ ജോയ് മാത്യുവിനെതിരെ കേസ്

കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ പൊലിസ് കേസെടുത്തു. 149, 147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ജോയ് മാത്യുവിനൊപ്പം കോഴിക്കോട് മിഠായിതെരുവില്‍ പ്രകടനം നടത്തിയ കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു. മിഠായിതെരുവ് പ്രകടന വിരുദ്ധ പ്രദേശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.