2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മഠത്തിലെത്തിച്ച് തെളിവെടുത്തു

കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. മഠത്തിലെ 20ാം നമ്പര്‍ ഗസ്റ്റ് റൂമില്‍ വച്ച് കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇവിടെയെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് ബിഷപ്പിനെ കുറവിലങ്ങാടെത്തിച്ചത്.

9.58 ഓടെയാണ് കോട്ടയം പൊലിസ് ക്ലബ്ബില്‍നിന്ന് ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലേക്ക് കൊണ്ടുപോയത്. തെളിവെടുപ്പിന്റെ സമയത്ത് ബിഷപ്പുമായി മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാന്‍ കന്യാസ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

24ാം തിയതി വരെയാണ് പൊലിസിന് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരികെ കോട്ടയം പൊലിസ് ക്ലബ്ബിലെത്തിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.