2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട 22 എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാജിവച്ച കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ കണ്ട ശേഷമാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. തന്റെ 22 സഹപ്രവര്‍ത്തകരും ബി.ജെ.പിയില്‍ അംഗത്വമെടുത്ത വിവരം ജ്യോതിരാദിത്യ സിന്ധ്യയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ജ്യോതിരാദിത്യ സിന്ധ്യ നേരത്തേതന്നെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയ ബി.ജെ.പി, കേന്ദ്രമന്ത്രിസ്ഥാനവും നല്‍കുമെന്നാണറിയുന്നത്.
മധ്യപ്രദേശിന്റെ വികസനത്തിനായാണ് തങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നായിരുന്നു സിന്ധ്യയുടെ ട്വീറ്റ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.