2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

കൊച്ചി:  ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പൊലിസ് ക്ലബ്ബിലേക്ക് മാറ്റിയ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയില്‍ ഹാജരാക്കി. 1 മണിയോടെ  പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. 

കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

ഇ.സി.ജി, രക്തസമ്മര്‍ദ പരിശോധനകള്‍ നടത്തിയിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായി. വീണ്ടും രക്തസാമ്പിളുകള്‍ പരിശോധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഇന്നലെ രാത്രി എട്ടു മണിക്കാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇന്നു രാത്രി എട്ടുമണി വരെ ഹാജരാക്കാന്‍ സമയമുണ്ട്. അതിനിടെ, കോടതിയില്‍ ഹാജരാക്കുന്ന സമയത്തുതന്നെ ബിഷപ്പ് ജാമ്യാപേക്ഷയും സമര്‍പ്പിക്കും. അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിച്ചുവെന്നും നോട്ടിസ് ലഭിച്ചപ്പോള്‍ തന്നെ ചോദ്യം ചെയ്യലിന് ഹാജരായതും ചൂണ്ടിക്കാണിച്ചായിരിക്കും ജാമ്യാപേക്ഷ നല്‍കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.