2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ തയ്യാറാക്കുന്നത് പഴുതുകളടച്ച കുറ്റപത്രം: മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പഴുതുകളടച്ചുള്ള കുറ്റപത്രം നല്‍കുമെന്ന് നിയമമന്ത്രി എകെ ബാലന്‍. ഒരു തരത്തിലും പിഴവുകളില്ലാത്ത അന്വേഷണമാണ് നടക്കുന്നത്. ശാസ്ത്രീയമായ, കൃത്യമായ തെളിവ് ശേഖരിച്ച് പ്രതിയെ പിടിക്കാന്‍ സമയമെടുക്കുമെന്നും മന്ത്രി തിരുവനന്തപുത്ത് പറഞ്ഞു.

കോടതിയില്‍ നിലനില്‍ക്കുന്ന കുറ്റപത്രമാണ് വേണ്ടത്. ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.