2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

എന്‍.ആര്‍.ഐ യുവതിയെ ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ മാനഭംഗത്തിനിരയാക്കി

ന്യൂഡല്‍ഹി: 22 കാരിയായ എന്‍.ആര്‍.ഐ യുവതിയെ ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ മാനഭംഗത്തിനിരയായി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ബുധനാഴ്ച്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 25 കാരനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യു.എസില്‍ നിന്ന് പഠനാവശ്യത്തിനായാണ് യുവതി ഡല്‍ഹിയിലെത്തിയത്. സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ ബുധനാഴ്ച്ച തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നും ഇവരില്‍ രണ്ടു പേര്‍ പുറത്തുപോയ സമയം ഒരാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാന സ്വദേശിയായ യുവാവ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.