2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

എല്ലാവരും കഴിക്കുന്നുവെങ്കില്‍ എന്തിന് ബീഫ് നിരോധിക്കണം: ബി.ജെ.പി

അഗര്‍ത്തല: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കില്ലെന്ന് വ്യക്തമാക്കി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുനില്‍ ദേവ്ദര്‍. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സുനില്‍ ദേവ്ദറിന്റെ പ്രസ്താവന.

സംസ്ഥാനത്തെ ജനങ്ങളെല്ലാം കഴിക്കുമെങ്കില്‍ അവര്‍ക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണെങ്കില്‍ ഒരിക്കലും ബീഫ് നിരോധിക്കാന്‍ സര്‍ക്കാരിനാവുകയില്ല. എന്നാല്‍, ജനങ്ങളെല്ലാം ബീഫിനെതിരാണെങ്കില്‍ അത് ബി.ജെ.പി ഇടപ്പെട്ട് നിരോധിക്കാന്‍ സാധ്യതയേറെയാണെന്നും സുനില്‍ ദേവ്ധര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.