2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

2021ല്‍ ഹ്യൂണ്ടായി ലോങ് റേഞ്ച് ഇലക്ട്രിക് കാര്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: 2021ല്‍ ദൂര യാത്രകള്‍ക്ക് ഉപകരിക്കുന്ന രീതിയിലുള്ള ഇല്ക്ട്രിക് കാര്‍ പുറത്തിറക്കുമെന്ന് ഹ്യൂണ്ടായി. ഒറ്റ ചാര്‍ജില്‍ 500 കി.മി വരെ ദൂരം യാത്ര ചെയ്യാന്‍ പറ്റുന്ന കാര്‍ ആയിരിക്കും പുറത്തിറക്കുക. കിയ മോട്ടോര്‍ കോര്‍പുമായി സഹകരിച്ച് 2021 ആകുമ്പോഴേക്കും 31 ഗ്രീന്‍ കാറുകള്‍ നിര്‍മിക്കാനാണ് പദ്ധതി.

രണ്ട്,എട്ട് ബാറ്ററികള്‍ ഉള്ള മോഡലുകളാണ് ഇറക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹ്യൂണ്ടായ് തങ്ങളുടെ ആദ്യ ഇല്ക്ട്രിക് കാറായ ഐയോണിക് പുറത്തിറക്കിയിരുന്നു. അടുത്ത വര്‍ഷം 390 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന എസ്.യു.വി ഇറക്കാനും ഹ്യൂണ്ടായിക്ക് പദ്ധതിയുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.