2018 July 01 Sunday
മനുഷ്യരെ വിധിക്കാന്‍ നിന്നാല്‍ നിങ്ങള്‍ക്കവരെ സ്‌നേഹിക്കാന്‍ സമയം കിട്ടില്ല
മദര്‍ തെരേസ

8 പുതിയ കാര്‍ മോഡലുകളുമായി ഹ്യൂണ്ടായ് ഇന്ത്യ

2020 ആകുമ്പോള്‍ എട്ടു പുതിയ കാര്‍ മോഡലുകള്‍ പുറത്തിറക്കാന്‍ ഹ്യുണ്ടായ് ഇന്ത്യ പദ്ധതിയിടുന്നു. ആഗസറ്റ് 2017 ല്‍ ന്യൂജെന്‍ വെര്‍ണയിലുടെ നിര്‍മാണമേഖലയില്‍ വന്‍വളര്‍ച്ചയുണ്ടാക്കിയ ഹ്യുണ്ടായ്ക്ക് പുതിയ മോഡലായ i 20 യിലൂടെയും വളരെ വൈകാതെ തന്നെ വിപണിയിലിറക്കിയ ക്രെറ്റയിലുടെയും 2018 ലും അതേ വളര്‍ച്ച നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. 

ഇനിയും വെറുതെയിരിക്കാന്‍ മനസ്സില്ലെന്നാണ് കമ്പനിയുടെ തീരുമാനം. 2020 ല്‍ ഒന്നും രണ്ടുമല്ല പുതിയ എട്ടു മോഡലുകള്‍ കുടി വിപണിയിലിറക്കുകയാണ്.
ഹ്യുണ്ടായ് ഇന്ത്യയുടെ സി.ഇ.ഒയും മാനേജിങ് ഡറക്ടറുമായ വൈ.കെ.കൂവ് മാധ്യമങ്ങളോടു പറഞ്ഞതു പ്രകാരം പുതുതായി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാന്‍ തീരുമാനിക്കുന്ന എട്ടു മോഡല്‍ കാറുകളില്‍ രണ്ടെണ്ണം നിലവിലുള്ള കാറുകളുടെ പുതിയ സെഗ്മെന്റും അഞ്ചെണ്ണം പുതിയ മോഡലുകളും പിന്നൊന്ന് ഒരു എസ്.യു.വിയുമായിരിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.