2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ചുട്ടുപൊള്ളും: ചരിത്രത്തിലെ ചൂടേറിയ മൂന്ന് വര്‍ഷങ്ങളിലൊന്നാവും ഈ വര്‍ഷമെന്ന് ഐക്യരാഷ്ട്രസഭ

 

ചരിത്രത്തിലെ ചൂടേറിയ മൂന്ന് വര്‍ഷങ്ങളിലൊന്നാവും ഈ വര്‍ഷമെന്ന് ഐക്യരാഷ്ട്രസഭ. അതിജീവിക്കാനുള്ള മനുഷ്യന്റെ കഴിവിനപ്പുറം കാലാവസ്ഥ വ്യതിയാനം കടന്നെന്നും തങ്ങളുടെ വാര്‍ഷിക കാലാവസ്ഥ വിലയിരുത്തലില്‍ ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു.

ഇക്കൊല്ലത്തെ ആഗോള ഊഷ്മാവ് 1.1 ഡിഗ്രി സെല്‍ഷ്യസാണെന്നും വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. ഇത് വ്യവസായിക കാലഘട്ടത്തെ ശരാശരിയെക്കാള്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ 2019 ചൂടേറിയ മൂന്ന് വര്‍ഷങ്ങളില്‍ ഒന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജൈവ ഇന്ധനങ്ങളും കെട്ടിടനിര്‍മാണവും ചരക്കുനീക്ക മാര്‍ഗങ്ങളും അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും താപനില ഇനിയും ഉയര്‍ത്തുമെന്നുമാണ് വിലയിരുത്തല്‍.

ഹരിതഗൃഹവാതകങ്ങള്‍ മൂലം ഉണ്ടാകുന്ന ചൂടിന്റെ 90ശതമാനവും സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നു. 150 കൊല്ലം മുന്‍പത്തെക്കാള്‍ ഏറെ ആസിഡ് സ്വഭാവമുള്ളതായി ലോകത്തെ സമുദ്രങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് കോടിക്കണക്കിന് ജനങ്ങള്‍ ഭക്ഷണത്തിനും തൊഴിലിനുമായി ആശ്രയിക്കുന്ന കടല്‍ ജീവി സമൂഹത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒക്ടോബറില്‍ ആഗോള സമുദ്ര നിരപ്പ് ഏറ്റവും വലിയ റെക്കോര്‍ഡിലെത്തി. പന്ത്രണ്ട് മാസം കൊണ്ട് ഗ്രീന്‍ലന്‍ഡിലെ ഹിമപാളികളുടെ 32900 കോടി ടണ്‍ ഉരുകിയതിന്റെ ഫലമായാണ് ഇത്.

2019ന്റെ ആദ്യ പകുതിയില്‍ മാത്രം ആയിരം ലക്ഷം പേരെ കാലാവസ്ഥയുടെ ഉഗ്രത മൂലം മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവ മൂലമാണ് ഇതില്‍ എഴുപത് ലക്ഷം പേരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. ഇക്കൊല്ലം അവസാനത്തോടെയിത് 22 ദശലക്ഷം കടക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇക്കൊല്ലം കാലാവസ്ഥ വ്യതിയാനത്തിന്റെ തിരിച്ചടികള്‍ അതികഠിനമായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.