2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നടന്നത് ഒട്ടും സുതാര്യമല്ലാത്ത തെരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കാന്‍ തെര.കമ്മിഷന്‍ കൂട്ടുനില്‍ക്കരുതെന്നും വിരമിച്ച 145 ഉന്നത ഉദ്യോഗസ്ഥരുടെ കത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ രീതികളെ അതിരൂക്ഷമായി വിമര്‍ശിച്ച് റിട്ട. സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരുടെ കത്ത്. ഉന്നതപദവികളില്‍ നിന്ന് വിരമിച്ച 145 സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ സുനില്‍ അരോറ, കമ്മിഷന്‍മാരായ സുഷീല്‍ ചന്ദ്ര, അഖോസ ലവാസ എന്നിവര്‍ക്ക് കത്തെഴുതിയത്. ഈ മാസം രണ്ടിനെഴുതിയ കത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ത്യയിലെ ജനങ്ങളോട് കടപ്പാട് ഉള്ളവരാണെന്നും ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും സുതാര്യമില്ലാത്തതും നീതിപൂര്‍വ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നത്. ജനാധിപത്യ പ്രക്രിയയെ അതിന്റെ വിശുദ്ധിയോടെ നിലനിര്‍ത്താന്‍ ഏല്‍പ്പിക്കപ്പെട്ട ഭരണഘടനാ സ്ഥാപനം തന്നെ അതിന്റെ അടിത്തറ മാന്താന്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപം, തെരെഞ്ഞെടുപ്പ് കമിഷന്‍ ചില കാര്യങ്ങള്‍ നടപ്പാക്കുന്നത് ഒഴിവാക്കിയും ചിലത് വൈകിപ്പിച്ചതിലൂടെയും ചിലതിനോട് നിശബ്ദത പാലിച്ചതിലൂടെയും ഉണ്ടായി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചത് വഴി ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോട് തെരെഞ്ഞെടുപ്പ് കമീഷന്‍ പക്ഷപാതിത്വം കാണിച്ചുവെന്നും കത്ത് ആരോപിച്ചു.

ദളിത്, മുസ്ലിം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ചും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയവരെ കൈകാര്യം ചെയ്തതിലെ പക്ഷപാതിത്വം സംബന്ധിച്ചും കത്ത് സൂചിപ്പിക്കുന്നുണ്ട്. നാലുകോടി മുസ്‌ലിംകളും മൂന്നുകോടി ദലിതരും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണം ഗൗരവകരമാണ്. പ്രധാമന്ത്രിയുടെ ഹെലികോപ്പ്റ്റര്‍ പരിശോധന നടത്തിയതിനു മുഅഹമ്മദ് മുഹ്‌സിന്‍ എന്ന കര്‍ണാടക കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയിലെ അപാകതകള്‍ ചൂണ്ടി കാട്ടിയ 12 പേജുള്ള കത്തില്‍ തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന്റെ നിയമങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ഭരണകക്ഷി ലംഘിച്ചതും വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത നഷ്ട്ടപ്പെട്ടെന്ന വ്യാപകമായ പരാതിയും പറയുന്നുണ്ട്.

തെരെഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 10 വരെ വൈകിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണെന്ന വിമര്‍ശനം ന്യായമാണെന്ന് കത്ത് ചൂണ്ടിക്കാട്ടി. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഷെഡ്യൂളിനനുസരിച്ച് തെരഞ്ഞെടുപ്പ് സമയ ക്രമീകരണങ്ങള്‍ നടത്തുന്നത് കമീഷന്റെ സ്വാതന്ത്ര്യത്തെയും നിക്ഷ്പക്ഷതയെ കുറിച്ചും സംശയങ്ങള്‍ ജനിപ്പിക്കുന്നുവെന്നും കത്ത് കുറ്റപ്പെടുത്തുന്നു.

മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വാജാഹത് ഹബീബുല്ല, ചലച്ചിത്ര പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍, ജപ്പാനിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അഫ്താബ് സേഥ്, മുന്‍ യു.പി.എസ്.സി അംഗം പ്രവീണ്‍ തല്‍ഹ, മുന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ പി.എസ്.എസ് തോമസ്, മുന്‍ കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറി സി. ബാബു രാജീവ് തുടങ്ങിയ 84 പേരാണ് കത്തില്‍ ഒപ്പുവച്ചത്. ഇതുകൂടാതെ കത്തിന് വിരമിച്ച 60ലേറെ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

കത്തില്‍ ഒപ്പുവച്ചവര്‍:

1. S.P. Ambrose IAS (Retd.) Former Additional Secretary, Ministry of Shipping & Transport, GoI
2. Mohinderpal Aulakh IPS (Retd.) Former Director General of Police (Jails), Govt. of Punjab
3. G. Balachandhran IAS (Retd.) Former Additional Chief Secretary, Govt. of West Bengal
4. Vappala Balachandran IPS (Retd.) Former Special Secretary, Cabinet Secretariat, GoI
5. Gopalan Balagopal IAS (Retd.) Former Special Secretary, Govt. of West Bengal
6. Chandrashekhar Balakrishnan IAS (Retd.) Former Secretary, Coal, GoI
7. Sharad Behar IAS (Retd.) Former Chief Secretary, Govt. of Madhya Pradesh
8. Madhu Bhaduri IFS (Retd.) Former Ambassador to Portugal
9. Pradip Bhattacharya IAS (Retd.) Former Additional Chief Secretary, Development & Planning and Administrative Training Institute, Govt. of West Bengal
10. Meeran C Borwankar IPS (Retd.) Former DGP, Bureau of Police Research and Development, GoI
11. Sundar Burra IAS (Retd.) Former Secretary, Govt. of Maharashtra
12. Kalyani Chaudhuri IAS (Retd.) Former Additional Chief Secretary, Govt. of West Bengal
13. Javid Chowdhury IAS (Retd.) Former Health Secretary, GoI
14. Surjit K. Das IAS (Retd.) Former Chief Secretary, Government of Uttarakhand
15. P.R. Dasgupta IAS (Retd.) Former Chairman, Food Corporation of India, GoI
16. Keshav Desiraju IAS (Retd) Former Health Secretary, GoI
17. M.G. Devasahayam IAS (Retd.) Former Secretary, Govt. of Haryana
18. K.P. Fabian IFS (Retd.) Former Ambassador to Italy
19. Arif Ghauri IRS (Retd.) Former Governance Adviser, DFID, Govt. of the United Kingdom (on deputation)
20. Gourisankar Ghosh IAS (Retd.) Former Mission Director, National Drinking Water Mission, GoI Page 7 of 12
21. S.K. Guha IAS (Retd.) Former Joint Secretary, Department of Women & Child Development, GoI
22. Meena Gupta IAS (Retd.) Former Secretary, Ministry of Environment & Forests, GoI
23. Wajahat Habibullah IAS (Retd.) Former Secretary, GoI and Chief Information Commissioner
24. Sajjad Hassan IAS (Retd.) Former Commissioner (Planning), Govt. of Manipur
25. Jagdish Joshi IAS (Retd.) Former Additional Chief Secretary (Planning), Govt. of Maharashtra
26. Kamal Jaswal IAS (Retd.) Former Secretary, Department of Information Technology, GoI
27. Rahul Khullar IAS (Retd.) Former Chairman, Telecom Regulatory Authority of India
28. Ajai Kumar Indian Fores t Service (Retd .) Former Director, Ministry of Agriculture, GoI
29. Arun Kumar IAS (Retd). Former Chairman, National Pharmaceutical Pricing Authority, GoI
30. Sudhir Kumar IAS (Retd.) Former Member, Central Administrative Tribunal
31. P.K. Lahiri IAS (Retd.) Former Executive Director, Asian Development Bank
32. Subodh Lal IPoS (Retd .) Former Deputy Director General, Ministry of Communications, GoI
33. P.M.S. Malik IFS (Retd.) Former Ambassador to Myanmar & Special Secretary, MEA, GoI
34. Harsh Mander IAS (Retd.) Govt. of Madhya Pradesh
35. Lalit Mathur IAS (Retd.) Former Director General, National Institute of Rural Development, GoI
36. Aditi Mehta IAS (Retd.) Former Additional Chief Secretary, Govt. of Rajasthan
37. Sonalini Mirchandani IFS (Resigned) GoI
38. Deb Mukharji IFS (Retd.) Former High Commissioner to Bangladesh and former Ambassador to Nepal
39. Shiv Shankar Mukherjee IFS (Retd.) Former High Commissioner to the United Kingdom Page 8 of 12
40. Sobha Nambisan IAS (Retd.) Former Principal Secretary (Planning), Govt. of Karnataka
41. Amitabha Pande IAS (Retd.) Former Secretary, Inter-State Council, GoI
42. Alok Perti IAS (Retd.) Former Secretary, Ministry of Coal, GoI
43. T.R.Raghunandan IAS (Retd.) Former Joint Secretary, Ministry of Panchayati Raj, GoI
44. N.K. Raghupathy IAS (Retd.) Former Chairman, Staff Selection Commission, GoI
45. J.P. Rai IAS (Retd.) Former Director General, National Skills Development Agency, GoI
46. V.P. Raja IAS (Retd.) Former Chairman, Maharashtra Electricity Regulatory Commission
47. C. Babu Rajeev IAS (Retd.) Former Secretary, GoI
48. M.Y. Rao IAS (Retd.) Former Chairman and MD of Grid Corporation of Orissa
49. Satwant Reddy IAS (Retd.) Former Secretary, Chemicals and Petrochemicals, GoI
50. S.S.Rizvi IAS (Retd.) Former Joint Secretary, Ministry of Environment and Forests, GoI
51. Aruna Roy IAS (Resi gned)
52. Deepak Sanan IAS (Retd.) Former Principal Adviser (AR) to Chief Minister, Govt. of Himachal Pradesh
53. N.C. Saxena IAS (Retd.) Former Secretary, Planning Commission, GoI
54. Abhijit Sengupta IAS (Retd.) Former Secretary, Ministry of Culture, GoI
55. Aftab Seth IFS (Retd.) Former Ambassador to Japan
56. Ashok Kumar Sharma IFS (Retd.) Former Ambassador to Finland and Estonia
57. Navrekha Sharma IFS (Retd.) Former Ambassador to Indonesia
58. Raju Sharma IAS (Retd.) Former Member, Board of Revenue, Govt. of Uttar Pradesh
59. Rashmi Shukla Sharma IAS (Retd.) Former Additional Chief Secretary, Govt. of Madhya Pradesh
60. K. Ashok Vardhan Shetty IAS (Retd.) Former Vice Chancellor, Indian Maritime University, GoI
61. Jawhar Sircar IAS (Retd.) Former Secretary, Ministry of Culture, GoI, & former CEO, Prasar Bharati
62. Parveen Talha IRS (Retd.) Former Member, Union Public Service Commission
63. P.S.S. Thomas IAS (Retd.) Former Secretary-General, National Human Rights Commission
64. Hindal Tyabji IAS (Retd.) Former Chief Secretary rank, Govt. of Jammu & Kashmir

 

2019 elections seem to be among the ‘least free and fair’ in decades, claims group of ex-bureaucrats


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.