2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

2017ല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 50 കോടിയിലെത്തുമെന്ന് ഗൂഗിള്‍

ന്റര്‍നെറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പലഭാഗത്തും നടക്കുന്നതിനിടെ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം എത്രത്തോളം വളരുന്നുണ്ടെന്ന കണക്കുകള്‍ പ്രവചിച്ച് ഗൂഗിള്‍. 2017 ഓടെ ഇന്ത്യയിലെ 50 കോടി ജനങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍.

മൊബൈല്‍ ഫോണിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലാണ് ഗണ്യമായ വര്‍ധനവുണ്ടാകുന്നത്. ഇപ്പോള്‍ 35 കോടി ജനങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളായിട്ടുള്ളത്. ഇതില്‍ 15.2 കോടി ജനങ്ങളും മൊബൈല്‍ ഫോണിലാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇത് 2017 ല്‍ വന്‍വര്‍ധനയുണ്ടാകും. ഏതാണ്ട് 400 കോടി ജനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാവും.

മാധ്യമപ്രവര്‍ത്തകര്‍ക്കായി വോക്‌സ് ഫൗണ്ടേഷന്‍ നടത്തിയ ശില്‍പശാലയില്‍ ഗൂഗിള്‍ ഇന്ത്യയുടെ സെര്‍ച്ച് ക്വാളിറ്റി മേധാവി ആശിഷ് കാല്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്റര്‍നെറ്റ് മേഖലയില്‍ വരുന്ന 5-8 മാസത്തിനുള്ളില്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്നാണ് ഗൂഗിള്‍ കണക്കുകൂട്ടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.