2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്ന് ജോണി നെല്ലൂര്‍

കോട്ടയം: തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ സംസ്ഥാനത്ത് 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ജനവികാരം പ്രതിഫലിക്കുന്ന വോട്ടെടുപ്പാണ് നടന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

മോദി സര്‍ക്കാരിനെതിരായ വലിയ ജനവികാരം പ്രകടമായതിനൊപ്പം കേരളത്തില്‍ കൊലപാതക രാഷ്ട്രീയവും പ്രളയാനന്തരമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പരാജയവും ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. വിശ്വാസികളുടെ വികാരം ഇടതുപക്ഷത്തിന് എതിരായിരുന്നു. പരാജയ ഭീതി മൂലം എല്‍.ഡി.എഫ് അക്രമം അഴിച്ചു വിടുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് നേരെ മുഖ്യമന്ത്രി ആക്രോശിച്ചതും പരാജയം മുന്നില്‍ കണ്ടു തന്നെയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.