2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്, 20 മരണം; തോക്കുമായി അഴിഞ്ഞാടിയത് 21 കാരന്‍

 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 25ലധികം പേര്‍ക്ക് പരുക്കേറ്റു. ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു സംഭവം. ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിയവരാണ് ഇരയായതെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വ്യക്തമാക്കി. രണ്ടുവയസ്സുള്ള കുട്ടി മുതല്‍ 82 വയസ്സുകാരന്‍ വരെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വാള്‍മാര്‍ട്ട് സ്‌റ്റോറിലും പാര്‍ക്കിങ് ഏരിയയിലും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നനിലയിലായിരുന്നു.

ഡാലസിനു സമീപമുള്ള അലെന്‍ സ്വദേശിയാണ് പ്രതി. വെടിവയ്പിനു പിന്നാലെ പ്രതി പൊലിസില്‍ കീഴടങ്ങി. സ്പാനിഷ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എല്‍ പാസോ.

സ്റ്റോറിലേക്കെത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധിപേര്‍ സംഭവസമയത്ത് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായിരുന്നു. വെടിയൊച്ച കേട്ട് പലരും പുറത്തേക്കോടി രക്ഷപ്പെട്ടു. എന്നാല്‍ കണ്മുന്നില്‍പ്പെട്ടവര്‍ക്കെല്ലാം നേരേ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തകയാണെന്നും സര്‍ക്കാരിന്റെ എല്ലാസഹായങ്ങളും ഗവര്‍ണര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

20 killed in suspected ‘hate crime’ mass shooting at Texas Walmart store, gunman held


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News