2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ശബരിമലയിലെ സ്ത്രീപ്രവേശനം: നിലവിലെ ആചാരം പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. നിലവിലെ നിയമം ലംഘിച്ച് ആരെങ്കിലും കടന്നുകൂടാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എ.പത്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ ഇന്നലെ ആചാരം ലംഘിച്ച് 31 കാരി ദര്‍ശനത്തിനെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന. നിലവില്‍ പത്ത് വയസിനും അന്‍പത് വയസിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. പമ്പയില്‍ ദേവസ്വം ഗാര്‍ഡുകളും വനിതാ പൊലിസും പരിശോധിച്ചാണ് സ്ത്രീകളെ മല ചവിട്ടാന്‍ അനുവദിക്കാറുള്ളത്.എന്നാല്‍ ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് ആന്ധ്രാസ്വദേശിയായ യുവതി ശബരിമല ദര്‍ശനത്തിനെത്തിയത്.

ഇതോടെ പമ്പയിലെ പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ദേവസ്വം ബോര്‍ഡ് പൊലിസിനോട് ആവശ്യപ്പെട്ടു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.