2017 February 22 Wednesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും തങ്ങളുടെ തന്നെ വ്യാജങ്ങള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
ജോണ്‍ ആല്‍വര്‍ട്ട്

20 രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുമായി എയര്‍ ഏഷ്യ

air asia

കൊച്ചി: എയര്‍ ഏഷ്യ ഇന്ത്യ യുള്‍പ്പെടെ 20 രാജ്യങ്ങളിലെ 100 സ്ഥലങ്ങളിലേക്ക് പ്രത്യേക ഇളവുകള്‍ അവതരിപ്പിച്ചു. കൊച്ചി, ബംഗളൂരു, ഗുവാഹത്തി, ഗോവ, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് 899 രൂപ മാത്രമാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.
എയര്‍ ഏഷ്യയുടെ ഗ്രൂപ്പ് ശൃംഖലയില്‍ കോലാലംപൂര്‍, ബാങ്കോക്, ആസ്‌ട്രേലിയ തുടങ്ങി ഒട്ടനവധി ലക്ഷ്യ കേന്ദ്രങ്ങളിലേക്ക് 3499 രൂപയാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. സിംഗപൂര്‍, ഫുല്‍കേത്, ബാലി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. എയര്‍ ഏഷ്യ ബെര്‍ഹാദ് (ഫ്‌ളൈറ്റ് കോഡ് എ കെ), തായ് എയര്‍ ഏഷ്യ (കോഡ് എഫ് ഡി), എയര്‍ ഏഷ്യ എക്‌സ് (കോഡ് ഡി 7) എന്നിവ എയര്‍ ഏഷ്യ ഗ്രൂപ്പിലുള്‍പ്പെടുന്ന സര്‍വിസുകളാണ്. കുറഞ്ഞ നിരക്കില്‍ ഈമാസം 15വരെ ബുക്കുചെയ്യാം. മെയ് ഒന്നുമുതല്‍ 2018 ഫെബ്രുവരി ആറുവരെയാണ് യാത്രാ കാലാവധി. ബംഗളൂരു, ന്യൂഡല്‍ഹി എന്നീ രണ്ടു ഹബ്ബുകളിലായി 11 നഗരങ്ങളിലേക്കാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സര്‍വിസുകള്‍.