2018 July 12 Thursday
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നം
- എ.പി.ജെ അബ്ദുല്‍ കലാം

27000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുംബൈ: ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോയുടെ എയര്‍ബസുകളായ എ-320 വിമാനങ്ങളാണ് 27000 അടി ഉയരത്തില്‍ തൊട്ടടുത്ത് വന്നത്. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനവും ബംഗളുരുവില്‍നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന വിമാനവുമാണ് കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത്.

രണ്ടു വിമാനത്തിലുമായി ഏകദേശം 330 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇരുവിമാനങ്ങളും 200 അടി ദൂരത്തില്‍ മുഖാമുഖം വരികയായിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ സമയോചിതമായി ഇടപെട്ട പൈലറ്റുമാരാണ് വന്‍ ദുരന്തത്തില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.