2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

കത്‌വ പ്രതികളെ പിന്തുണച്ച രണ്ട് ബി.ജെ.പി മന്ത്രിമാരും രാജിവച്ചു

ശ്രീനഗര്‍: കത്‌വ പീഡനക്കൊലയിലെ പ്രതികളെ പിന്തുണച്ച രണ്ട് ബി.ജെ.പി മന്ത്രിമാരും രാജിവച്ചു. വനംമന്ത്രി ചൗധരി ലാല്‍ സിങും വാണിജ്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗയുമാണ് രാജിവച്ചത്.

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇരുവരും രാജിവയ്ക്കാന്‍ തയ്യാറായത്. രാജിവയ്ക്കാത്ത നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വത്തോട് മെഹ്ബൂബ പറഞ്ഞിരുന്നു.

കത്‌വ പ്രതികളെ പിടികൂടിയപ്പോള്‍ അതിനെതിരെ നടത്തിയ റാലിയില്‍ ഈ രണ്ട് മന്ത്രിമാരും സംസാരിച്ചിരുന്നു. പിന്നീട് പ്രതികള്‍ക്ക് പൂര്‍ണ സംരക്ഷണവും ഇവര്‍ നല്‍കിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണ് രാജിവച്ചത്.

ഈ രണ്ട് മന്ത്രിമാരെയും ന്യായീകരിച്ച് ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി ഇന്ന് വൈകിട്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും രാജി. മന്ത്രിമാര്‍ തെറ്റദ്ധരിച്ചാണ് റാലിയില്‍ സംബന്ധിച്ചതെന്നായിരുന്നു ലേഖിയുടെ ന്യായീകരണം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.