2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ് ഇടിച്ച് റെയില്‍പാളത്തിലിരിക്കുകയായിരുന്ന നാല് വിദ്യാര്‍ഥികള്‍ മരിച്ചു

 

കോയമ്പത്തൂര്‍: ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ് ട്രെയിനിടിച്ച് നാലു വിദ്യാര്‍ഥികള്‍ മരിച്ചു. സുലുര്‍- ഇരുഗുര്‍ റെയില്‍വേ സ്റ്റേഷനിടയ്ക്കാണ് സംഭവം. ഒരു വിദ്യാര്‍ഥി പരുക്കുകളോടെ രക്ഷപ്പെട്ടു.

സുലുറില്‍ സ്വകാര്യ കോളജില്‍ അവസാന വര്‍ഷ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ഡി. സിദ്ദിഖ് രാജ(22), എം. ഗൗതം(20), രാജശേഖര്‍(23), കറുപ്പസ്വാമി (24) എന്നിവരാണ് മരിച്ചത്. എം. വിഘ്‌നേഷ് (22) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. പരീക്ഷ എഴുതാനായി എത്തിയതാണ് എല്ലാവരും.

വിദ്യാര്‍ഥികള്‍ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലിസ് പറയുന്നു. അപകട സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഗ്ലാസുകളും കണ്ടെടുത്തിട്ടുണ്ട്. അപകടം നടന്നത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ വിവരം റെയില്‍വേ പൊലിസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബോതന്നൂര്‍ റെയില്‍വേ പൊലിസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ഒരാളെ പരുക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News