2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

സമസ്ത ഇസ്‌ലാമിക് സെന്റർ അറാർ കമ്മറ്റി നിലവിൽ വന്നു 

റിയാദ്: സമസ്ത ഇസ്ലാമിക് സെൻറർ സഊദി നാഷണൽ അറാർ കമ്മിറ്റി നിലവിൽ വന്നു. സഊദിയിലെ സമസ്ത സംഘടനകൾ ഒന്നായി പ്രഖ്യാപിച്ചു എസ്.ഐ.സിയായി രൂപപ്പെട്ടതിന്റെ ഭാഗമായാണ് പുനസംഘടനയും പുതിയ കമ്മിറ്റി പ്രഖ്യാപനവും നടന്നത്.
 
പ്രസിഡന്റായി ഗഫൂർ മൗലവി ആലിപ്പറമ്പ്,  ജനറൽ സെക്രട്ടറിയായി സഹീർ ചേളാരി, ട്രഷറർ സലാം പട്ടാമ്പി എന്നിവരെ തിരഞ്ഞെടുത്തു.
 
സഹഭാരവാഹികളായി ഹമീദ് വെളിമുക്ക്, അസീസ് വലിയാട് (വൈസ് പ്രസിഡന്റ്മാർ), മുസ്തഫ മൗലവി നാട്ടുകൽ, ജലീൽ വി.കെ.പാണ്ടിക്കാട് (ജോയിന്റ് സെക്രട്ടറി) എന്നിവരെയും  പത്തംഗ എക്സിക്കുട്ടീവ് അംഗങ്ങളെയും  തിരഞ്ഞെടുത്തു. ബഷീർ ടി.ടി. മേലാറ്റൂർ ചെയർമാനും കുഞ്ഞഹമ്മദ് പട്ടാമ്പി, ഇബ്രാഹീം വെളിമുക്ക്, മുഹമ്മദ് മറ്റത്തൂർ, മുസ്തഫ വല്ലപ്പുഴ എന്നിവർ രക്ഷാധികാരികളുമാണ്.  ഹക്കീം അലനല്ലൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.യോഗത്തിൽ ഗഫൂർ മൗലവി ആലിപ്പറമ്പ് അധ്യക്ഷത വഹിച്ചു. മുസ്തഫ മൗലവി നാട്ടുകൽ സ്വാഗതവും, സഹീർ ചേളാരി നന്ദിയും പറഞ്ഞു.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.