2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഹിമാചലില്‍ നിന്ന് 1968 വിമാനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി

ഷിംല: വിമാനാപകടം നടന്ന് 50 വര്‍ഷത്തിനിപ്പുറം അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. ഹിമാചല്‍പ്രദേശിലെ ധാക്ക മഞ്ഞുമലയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ജൂലൈ ഒന്നിനാണ് മൃതദേഹം കിട്ടിയത്. 1968 ഫെബ്രുവരി ഏഴിന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനാപകടത്തില്‍ മരിച്ചയാളുടേതാണ് മൃതദേഹമെന്ന് പരിശോധനയില്‍ തിരിച്ചറിയുകയായിരുന്നു. ചണ്ഡീഗഢില്‍ നിന്ന് ലേയിലേക്ക് 102 ആളുകളുമായി പറന്ന എ.എന്‍ 12 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയായതിനാല്‍ ലേയില്‍ ഇറങ്ങാതെ വിമാനം തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് വിമാനം അപ്രത്യക്ഷമായി.

പിന്നീട് നടത്തിയ തിരച്ചിലിലാണ് ഹിമാചലിലെ ലാഹ്വാലില്‍ തകര്‍ന്നുവീണതായി അറിഞ്ഞത്. 2003 ല്‍ ഈ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ ഇവിടെ നിന്ന് കിട്ടിയിരുന്നു. ഒരു യാത്രാ സംഘത്തിനായിരുന്നു ഇതു ലഭിച്ചത്.

ജൂലൈ ഒന്നിന് പര്‍വ്വതാരോഹകര്‍ ഈ ഭാഗത്തുകൂടി ചന്ദ്രഭാഗ-13 ലേക്കു നടത്തിയ ശുചീകരണ യാത്രയ്ക്കിടെയാണ് മൃതദേഹം കണ്ടത്. വിമാനത്തിന്റെ ചില ഭാഗങ്ങള്‍ കൂടി സംഘത്തിന് ലഭിച്ചിട്ടുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.