2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടു; സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി

  • അറസ്റ്റിലായവര്‍ ഭക്തരല്ല

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നെന്നും സംഘര്‍ഷം സൃഷ്ടിക്കാന്‍ ചിലര്‍ മന:പ്പൂര്‍വം ശബരിമലയില്‍ എത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സംഘടിപ്പിച്ച കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുക എന്നതു മാത്രമേ സര്‍ക്കാരിന് ചെയ്യാനുള്ളൂ.ഇന്നലെ സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കാന്‍ തീരുമാനിച്ച് നേരത്തെതന്നെ ആര്‍എസ്എസ് സംഘം അവിടെ എത്തിയിരുന്നു. അവര്‍ അയ്യപ്പ ഭക്തരായിരുന്നില്ല. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News