2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പെട്രോള്‍ വില 80 കടന്നു; സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് താല്‍ക്കാലികമായി നിര്‍ത്തിവെച്ച പ്രതിദിന എണ്ണവിലനിര്‍ണയം പുനരാരംഭിച്ചതോടെ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് പെട്രോളിന് 32 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമാണ് ഇന്നത്തെ തിരുവനന്തപുരത്തെ എണ്ണവില.

അഞ്ചു ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 78.72 രൂപയായി. ഡീസല്‍ വില കൊച്ചിയില്‍ 71.85 രൂപയും.

ഏപ്രില്‍ 24നാണ് ദൈനംദിന വിലമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയായ ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവുണ്ടായിട്ടും എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരുന്നില്ല. ജനരോക്ഷം കര്‍ണാടക തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ ദൈനംദിന വിലവര്‍ധനവ് നിര്‍ത്തിവച്ചതെന്ന ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കുമെന്ന സൂചന നേരത്തേതന്നെ ഉണ്ടായിരുന്നു. ഇത് ശരിവെച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിലവര്‍ധനവ് വീണ്ടും പ്രാബല്യത്തില്‍ വരികയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.