2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ശബരിമല: കോണ്‍ഗ്രസ് തീവ്രനിലപാടുകളിലേക്ക് നീങ്ങരുതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് തീവ്രസമരത്തിലേക്ക് നീങ്ങരുതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തീവ്രസമരങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നിലപാടല്ല. വിഷയത്തില്‍ ഇപ്പോള്‍ കൊടിപിടിച്ച സമരങ്ങളിലേക്ക് കടക്കേണ്ടതില്ല. വിഷയത്തില്‍ സ്ത്രീകളുടെ വികാരം മാനിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഗാന്ധി ഹൈക്കമാന്‍ഡ് നിലപാട് അറിയിച്ചത്. ശബരിമല വിഷയത്തില്‍ ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും നിലപാടുകളില്‍ വൈരുധ്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ചെന്നിത്തലയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.