2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

1800 കോടി ചെലവിട്ട് പാലം

ബംഗളൂരു: ബംഗളൂരുവില്‍ 1800 കോടിരൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലത്തിനെതിരേ പ്രതിഷേധം. നിരവധി മരങ്ങള്‍ മുറിച്ചാണ് പാലം പണിയുന്നത്. ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനാണ് സറ്റീല്‍ നിര്‍മിതമായ പാലം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പരിസ്ഥിതി വാദികളും മറ്റുമാണ് പ്രതിഷേധത്തിലുള്ളത്. വരുന്ന ഞായറാഴ്ച പാലത്തിനെതിരായി മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം.
അതിനിടെ പാലത്തിന്റെ നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പൗരാണികവും പ്രാധാന്യം അര്‍ഹിക്കുന്നതുമായ കെട്ടിടങ്ങള്‍ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തിനായി മുറിക്കുന്ന 800 മരങ്ങള്‍ക്ക് പകരമായി 60,000 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.