
തിരുവനന്തപുരം: അറസ്റ്റിലായ കെ. സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞതെല്ലാം കള്ളമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി. ഇരുമുടിക്കെട്ട് സുരേന്ദ്രന് സ്വയം താഴെയിട്ടതാണ്. പൊലിസ് കെട്ടില്‍ ചവിട്ടിയിട്ടില്ല. പൊലിസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അതിന് തെളിവാണെന്നും കടകംപള്ളി വ്യക്തമാക്കി.
അറസ്റ്റിലായ കെ. സുരേന്ദ്രന് എല്ലാ സൗകര്യവും പൊലിസ് സ്റ്റേഷനില്‍ ഒരുക്കിയിരുന്നു. കിടക്കാന്‍ ബെഞ്ചില്‍ സൗകര്യമൊരുക്കി. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും മരുന്നും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമ്മ മരിച്ച് ആറു മാസം പോലും തികയുംമുന്പാണ് സുരേന്ദ്രന് ശബരിമലയിലേക്ക് വന്നതെന്നും ആചാര സംരക്ഷണമല്ല, രാഷ്ട്രീയ നേട്ടമാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രന്റെ അമ്മ മരിച്ചത് 2018 ജൂലൈയിലാണ്. വിശ്വാസികളായിട്ടുള്ള ആള്ക്കാര് മരണം നടന്ന് പുല മാറി ഒരു വര്‍ഷത്തിന് ശേഷം മാത്രമേ വരാറുള്ളൂ. അമ്മ മരിച്ച് നാലു മാസം പോലും തികയും മുന്‍പാണ് സുരേന്ദ്രന് ശബരിമലയില്‍ വന്നതെന്നും കടകംപള്ളി പറഞ്ഞു.
എന്നാല്‍ മരണം കഴിഞ്ഞ് 41 ദിവസത്തെ പുലയ്ക്കു ശേഷം ക്ഷേത്രദര്‍ശനം നടത്താമെന്നും അതാണ് ആചാരമെന്നും സുരേന്ദനെ അനുകൂലിക്കുന്നവര്‍ പറയുന്നു.