2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ദേവസ്വം മന്ത്രിയ്ക്കു നേരെ പ്രതിഷേധം, കരിങ്കൊടി

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത ചടങ്ങില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. തിരുവനന്തപുരം കോര്‍പറേഷന്റെ വികസന പരിപാടിയുമായി ബന്ധപ്പെട്ട് പട്ടം സെന്റ് മേരീസ് കോളേജില്‍ നടത്തിയ പരിപാടിക്ക് മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. മന്ത്രിയ്ക്കു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

സ്റ്റേജിലേക്ക് ഓടിക്കയറിയ ബി.ജെ.പി കൗണ്‍സിലര്‍മാരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ ഏറെനേരം പ്രതിഷേധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.