2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

സുരേന്ദ്രന്റെ അറസ്റ്റ്: സംസ്ഥാന വ്യാപകമായി റോഡുകള്‍ ഉപരോധിക്കുന്നു

തിരുവനന്തപുരം:ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി റോഡ് ഉപരോധിക്കുന്നു. നാമജപത്തോടെ ദേശീയപാതകളില്‍ കുത്തിയിരുന്നാണ് ബി.ജെ.പിയുടെ പ്രതിഷേധം.

ദര്‍ശനത്തിന് എത്തിയ സുരേന്ദ്രനേയും സംഘത്തേയും നിലക്കലില്‍ വച്ചാണ് എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ വൈകിട്ട് ആറോടെ തടഞ്ഞത്. പൊലിസും സുരേന്ദ്രനും തമ്മില്‍ ശക്തമായ വാഗ്വാദമുണ്ടായി. തിരികെ പോകില്ലെന്ന് സുരേന്ദ്രന്‍ നിലപാടെടുത്തതോടെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.