2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

അല്‍ഫോണ്‍സ് കണ്ണന്താനം നാളെ പമ്പയില്‍; ദേശീയ നേതാക്കളും സമരരംഗത്തേക്ക്

പത്തനംതിട്ട: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. ശബരിമല വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കണ്ണന്താനം പമ്പയിലെത്തുമെന്ന് അറിയിച്ചത്.

ദേശീയ നേതാക്കളും ഒപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാരും ശബരിമലയില്‍ എത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചിരുന്നു.

ഇന്ന് ശബരിമലയിലെത്താനിരുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല, നാളെ പുലര്‍ച്ചയോടെ ശബരിമലയിലെത്തും. നേരത്തേ ശബരിമലയിലെത്തിയതിന് പിന്നാലെ പൊലിസ് അറസ്റ്റ് ചെയ്ത ശശികലയെ ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് വീണ്ടും ശബരിമലയിലെത്തുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News