2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

കേരളത്തിലെ പ്രളയം ഉടന്‍തന്നെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:കേരളത്തിലെ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പ്രളയത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും ഉപജീവിതമാര്‍ഗങ്ങളും ഭാവിയും നഷ്ടത്തിലായിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും വിലയിരുത്താനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രിയില്‍ കേരളത്തിലെത്തിയിരുന്നു. ഇന്ന് അദ്ദേഹം പ്രളയബാധിതപ്രദേശങ്ങള്‍ ആകാശമാര്‍ഗം നേരില്‍ കണ്ടിരുന്നു.

ഇരുപതിനായിരം കോടിയുടെ നഷ്ടമാണ് മഴക്കെടുതിയില്‍ കേരളത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. അടിയന്തര സഹായമായി 2000 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ 500 കോടിയാണ് പ്രധാനമന്ത്രി കേരളത്തിന് അടിയന്തര സഹായമായി നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.