2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

നെറ്റ് വര്‍ക്കുകള്‍ തകരാറിലായി; ആശയവിനിമയം നടത്താനാകാതെ പട്ടാമ്പി നിവാസികള്‍

പട്ടാമ്പി: മഴക്കെടുതി മൂലം മൊബൈല്‍ ടവറുകളിലുള്ള വൈദ്യുതി നിലച്ചതോടെ നെറ്റ് വര്‍ക്കുകളും ഫോണ്‍ വഴിയുള്ള ആശയവിനിമയങ്ങളും രണ്ടര ദിവസം തടസ്സപ്പെട്ടു. താലൂക്കിലെ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് വൈദ്യുതിയും ഫോണിലെ നെറ്റ് വര്‍ക്കുകളൂം ഇല്ലാതായതോടെ കൂടുതല്‍ പ്രയാസത്തിലാക്കി. ശക്തമായ മഴ കാരണം പുറത്തിറങ്ങാനാവാതെ വീടുകളില്‍ കഴിഞ്ഞ് കൂടേണ്ടി വന്ന മറക്കാനാവാത്ത അസ്ഥകളാണ് ഗ്രാമവാസികള്‍ പങ്ക് വെക്കുന്നത്്

അമ്പലവും പള്ളിയും വെള്ളത്തില്‍ മുങ്ങി

ഭാരതപ്പുഴ തീരദേശത്തുള്ള പട്ടാമ്പി ഗുരുവായൂര്‍ക്ഷേത്രം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ടൗണിലെ റയില്‍വെ റോഡിന് സമീപത്തായി കടകള്‍ക്ക് പിന്നിലുള്ള നമസ്‌കാര പള്ളിയുടെ ഇരുനിലയും വെള്ളത്തിലായി. പാലത്തിന് കടവിലുള്ള ജുമുആ മസ്്ജിദും മദ്‌റസയിലും വെള്ളംകയറി. വെള്ളിയാഴ്ച ജുമുഅ നടന്നില്ല. ഇതുവഴിയുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ട നിലയിലായിരുന്നു. പള്ളികളില്‍ മഴക്കെടുതി ദുരിതം മാറുന്നതിനായി പ്രത്യേക പ്രാര്‍ഥനകളും നിസ്‌കാരങ്ങളും ഇമാമുമാരുടെ നേതൃത്വത്തില്‍ നടത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.