2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കൊല്ലത്ത് ശക്തമായ മഴ; ഇളമ്പലില്‍ 12 കുടുംബങ്ങളെ ഒഴിപ്പിച്ചു

കൊല്ലം: ജില്ലയില്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ശക്തമായ മഴ ആരംഭിച്ചു, കഴിഞ്ഞ പകലും രാത്രിയും ജില്ലയില്‍ മഴയ്ക്ക് കാര്യമായ ശമനം ഉണ്ടായിരുന്നു. ജില്ലയിലെ ജലാശയങ്ങളും പരപ്പാര്‍ അണക്കെട്ടും നിറഞ്ഞ നിലയിലാണ്. വ്യാപകമായി മഴ തുടരുന്നു. മഴ നീണ്ടു നിന്നാല്‍ ജില്ലയും പ്രളയജലത്തില്‍ മുങ്ങിയേക്കുമെന്ന ആശങ്കയുണ്ട്. ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല വഹിക്കുന്ന ഗവണ്‍മെന്റ് സ്‌പെഷ്യല്‍ സെക്രട്ടറി അനില്‍ സേവ്യര്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലലോകനം ചെയ്തു. കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടറും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

പുനലൂര്‍ വിളക്കുടി വില്ലേജിലെ ഇളമ്പല്‍ കടസ്സേരി ഭാഗത്ത് കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശത്ത് ഒരു വീടിന്റെ പിന്നില്‍ ഉറവ രൂപപ്പെടുകയും അതില്‍ നിന്ന് വന്‍ ശബ്ദം ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ 12 കുടുംബങ്ങളെ ഒഴിപ്പിച്ചു.വിവരം ജിയോളജി വകുപ്പിനെ അറിയിക്കുകയും ചെയ്തു.

ഭക്ഷ്യവസ്തുക്കളുമായി ഹെലികോപ്ടറും

കൊല്ലം: ഭക്ഷ്യവസ്തുക്കളുമായി ഹെലികോപ്ടറും.
ഭക്ഷ്യവസ്തുക്കള്‍ ഹെലികോപ്ടര്‍ മുഖേന അപ്പര്‍കുട്ടനാട്ടില്‍ വിതരണം ചെയ്യും. കൊല്ലത്തു നിന്ന് ഭക്ഷ്യവസ്തുക്കള്‍ കയറ്റിയ ചിപ്‌സാന്‍ എയറിന്റെ ഹെലികോപ്ടര്‍ പുറപ്പെട്ടു. സൗജന്യമായാണ് ചിപ്‌സാന്‍ എയര്‍ ഈ സേവനം നല്‍കുന്നത്.

കൊല്ലം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍

ആകെ ക്യാമ്പുക-ള്‍94
കുടുംബങ്ങള്‍- 4193
ക്യാമ്പില്‍ കഴിയുന്നവരുടെ എണ്ണം- 14142
പുരുഷന്‍മാര്‍-5566
സ്ത്രീകള്‍- 6431
കുട്ടികള്‍- 2106


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.