2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പ്രളയം: വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കേരളത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. വ്യാജപ്രചാരണ പോസ്റ്റുകളെക്കുറിച്ച് സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരമാണ് മ്യൂസിയം പൊലിസ് കേസെടുത്തിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന തുള്‍പ്പെടെയുള്ള പ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.