2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

മലപ്പുറത്ത് കോളജ് ബസും സ്വകാര്യബസും കൂട്ടിയിച്ച് എക്‌സൈസ് ഓഫിസര്‍ മരിച്ചു

മലപ്പുറം: പാണക്കാട് പാറമ്മല്‍ വളവില്‍ കോളജ് ബസും സ്വകാര്യബസും കൂട്ടിയിച്ച് സിവില്‍ എക്‌സൈസ് ഓഫിസര്‍ മരിച്ചു. മലപ്പുറം ഉമ്മത്തൂര്‍ പള്ളിത്തൊടി ശരീഫ് (26) ആണ് മരിച്ചത്. ഇന്നു രാവിടെ എട്ടരയോടെയാണ് അപകടം. സ്വകാര്യബസിന്റെ പിന്‍സീറ്റിലിരുന്നു യാത്രചെയ്യുകയായിരുന്നു ഷരീഫ്. ബസിലെ കമ്പി തുളച്ചുകയറി പരുക്കേറ്റ് ശരീഫിനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വേങ്ങര ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസും മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന കോളജ് ബസുമാണ് ഇടിച്ചത്. ഏതാനും ദിവസം മുന്‍പാണ് ശരീഫ് കാസര്‍കോഡ് ജില്ലയില്‍ എക്‌സൈസ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.