2018 June 18 Monday
ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള ശക്തി സ്‌നേഹത്തിന് മാത്രമേയുള്ളൂ
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

മലപ്പുറത്ത് വന്‍ ലഹരിമരുന്ന് വേട്ട

  • രണ്ടിടങ്ങളില്‍ നിന്നായി ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി

 

മലപ്പുറം: മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് സ്ഥലങ്ങളില്‍നിന്ന് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. അരീക്കോട്ടുനിന്നും ആറ് കോടി രൂപ വിലവരുന്ന കെറ്റമിനും മഞ്ചേരിയില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ നിന്ന് 30 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു.അഞ്ചുകിലോഗ്രാം മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്. അഫ്ഗാനിസ്താനിലെ കാബൂളില്‍നിന്ന് കേരളത്തിലെത്തിച്ച മയക്കുമരുന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫിലേക്ക് കയറ്റിയയക്കാനായിരുന്നു പദ്ധതി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.