2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

1,760 ഹെക്ടര്‍ വനവും കൈയേറി

തിരുവനന്തപുരം: സംസ്ഥാനത്ത് 1760.45 ഹെക്ടര്‍ വനഭൂമിയും സ്വകാര്യവ്യക്തികള്‍ കൈയേറി. ഏറ്റവും കൂടുതല്‍ വനം കൈയേറ്റം നടന്നത് മലപ്പുറം, പാലക്കാട് എന്നീ ജില്ലകള്‍ ചേര്‍ന്ന ഈസ്‌റ്റേണ്‍ സര്‍ക്കിളിലാണ്. 3,819.75 ഹെക്ടര്‍ വനഭൂമിയാണ് കൈയേറിയത്.
സതേണ്‍ സര്‍ക്കിളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ തിരുവനന്തപുരത്ത് വനം കൈയേറിയിട്ടില്ലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വനം ഡിവിഷനുകളായ കോന്നിയില്‍ 1059 ഹെക്ടറും റാന്നിയില്‍ 1.13 ഹെക്ടറും.തെന്മല 7.24 ഹെക്ടറും കൈയേറ്റക്കാര്‍ കൈക്കലാക്കി. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകള്‍ ഉള്‍പ്പെട്ട ഹൈറേഞ്ച് സര്‍ക്കിളില്‍ ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നിരിക്കുന്നത് മൂന്നാര്‍ വനം ഡിവിഷനിലാണ്. 1099.65 ഹെക്ടര്‍.
മാങ്കുളത്ത് 358.43 ഹെക്ടറും, മറയൂരില്‍ 03 ഹെക്ടറും കോതമംഗലത്ത് 147.6 ഹെക്ടറും കോട്ടയത്ത് 121.49 ഹെക്ടറും വനഭൂമി കൈയേറി. സെന്‍ട്രല്‍ സര്‍ക്കിളില്‍ ഉള്‍പ്പെട്ട തൃശൂര്‍, എറണാകുളം മലയാറ്റൂരില്‍ 129.29 ഹെക്ടറും തൃശൂരില്‍ 147.04 ഹെക്ടറും കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളില്‍ കോഴിക്കോട്ട് 10.4 ഹെക്ടറും വയനാട് സൗത്തില്‍ 1369.29 ഹെക്ടറും വയനാട് നോര്‍ത്തില്‍ 369.74 ഹെക്ടറും കണ്ണൂരില്‍ 11.02 ഹെക്ടറും കൈയേറി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.