2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

171 യാത്രക്കാരുമായി ഖത്തര്‍ കുന്നമംഗലം മണ്ഡലം കെഎംസിസി ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് നാടണഞ്ഞു

ദോഹ: നാടണയേണ്ട പ്രവാസികള്‍ക്കായി കുന്നമംഗലം മണ്ഡലം കമ്മറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി. ഇന്നലെ രാവിലെ 11.45ന് ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ ഗര്‍ഭിണികളും കുട്ടികളുമടക്കം 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

യാത്രക്കാരെ യാത്രയാക്കുന്നതിനു വേണ്ടി മണ്ഡലം പ്രസിഡന്റ് ആബിദലി കൂളിമാടിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. മണ്ഡലം ഭാരവാഹികളായ ഷമീര്‍ മുറിയനാല്‍, ഉമ്മര്‍ മൂസ കള്ളന്‍തോട്, ഷാനവാസ് കുന്നമംഗലം, യൂസുഫ് പന്തീര്‍പ്പാടം, കെ. കെ. സി റാഷിദ്, ജസീല്‍ മാവൂര്‍, നിസാര്‍ നാറാണത്തു, ജംഷീര്‍ മുറിയനാല്‍, ഹാരിസ് പുള്ളാവൂര്‍, ഇസ്മായില്‍ മുറിയനാല്‍, ഷബീറലി കൂളിമാട്, സിറാജ് കള്ളന്‍തോട്, വനിതാ വിംഗ് ഫസ്‌ന പന്തീര്‍പ്പാടം എന്നിവരും സന്നിഹിതരായിരുന്നു. മണ്ഡലത്തിലെ വളണ്ടിയര്‍മാര്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാക്കിറ്റുകളും നിര്‍ദേശങ്ങളും നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.