2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ജര്‍മനിയില്‍ ട്രെയിന്‍ യാത്രികര്‍ക്കു നേരെ 17 കാരന്റെ കോടാലി ആക്രമണം

ബെര്‍ലിന്‍: ജര്‍മനിയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ 17 കാരന്റെ കോടലി ആക്രമണം. തിങ്കളാഴ്ച്ച വൈകീട്ടോടെയായിരുന്നു അക്രമണം നടന്നത്. അക്രമി കോടാലിയും കത്തിയും ഉപയോഗിച്ച് യാത്രക്കാരെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.

അക്രമത്തില്‍ 15 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 17 വയസുകാരനായ അഫ്ഗാന്‍ പൗരനാണ് അക്രമിയെന്നും ഇയാളെ പിന്നീട് പൊലിസ് വെടിവെച്ചു കൊന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അക്രമം നടത്തിയതിന്റെ കാരണം വ്യക്തമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.