2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

സോളാര്‍ ഉപയോഗിച്ച് അഞ്ചു വര്‍ഷം തന്നെ വേട്ടയാടിയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ ഉപയോഗിച്ച് അഞ്ചുവര്‍ഷം തന്നെ വേട്ടയാടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ എടുത്തുചാടിയ സര്‍ക്കാര്‍ നാണംകെട്ടിരിക്കുകയാണ്.

കത്ത് ഹൈക്കോടതി നീക്കിയതോടെ സോളാര്‍ സോളാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായിരിക്കുകയാണ്. ഹൈക്കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നതിലും എതിര്‍പ്പില്ല. എന്തുവന്നാലും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മിഷന്‍ റിപ്പോര്‍ട്ടില്‍നിന്ന് സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളും ശുപാര്‍ശകളും തുടര്‍നടപടികളും ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.