2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കര്‍ണാടക ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: കര്‍ണാടകയില്‍ കേവലഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റിനെപ്പോലെയാണ് ഗവര്‍ണര്‍ പെരുമാറിയത്. മോദിയുടെയും അമിത് ഷായുടെയും കുതിരക്കച്ചവടത്തിന് ഇടനിലക്കാരനാകുന്നതല്ല ഗവര്‍ണറുടെ ജോലി. ഗോവയിലും മണിപ്പൂരിലും കോടികള്‍ വാരിയെറിഞ്ഞ് കുതിരക്കച്ചവടം നടത്തി ഭരണം പിടിച്ച അതേ മാതൃകയില്‍ കര്‍ണാടകയില്‍ ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഭൂരിപക്ഷ പിന്തുണയുള്ള സഖ്യത്തെ ഗവര്‍ണറുടെ സഹായത്തോടെ പുറത്ത് നിര്‍ത്തിയത് ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലമാക്കും. യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഒരുക്കിയതിലൂടെ ഭരണഘടനയുടെ കീഴ്‌വഴക്കത്തെ കാറ്റില്‍ പറത്തിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.