2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

നേതാക്കളുടെ അബദ്ധങ്ങള്‍ തിരുത്താനിറങ്ങിയ കുമ്മനത്തിനും നാവുപിഴ

തിരുവനന്തപുരം: പൊതുവേദികളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും ബി.ജെ.പി നേതാക്കളുടെ നാവുപിഴ പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് പറഞ്ഞ് നാക്കു വായിലേക്കിട്ടില്ല അപ്പോഴേക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും  പറ്റി ഒരബദ്ധം.

എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞു നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനു സി.പി.എം നേതാവു പിടിയിലായി എന്ന വാര്‍ത്തയുടെ പത്രക്കട്ടിങ് അടക്കം ട്വീറ്റു ചെയ്തപ്പോഴാണ് കുമ്മനത്തിന് അമളി പറ്റിയത്.

കുമ്മനത്തിന്റെ ട്വീറ്റ് ഇങ്ങനെ: More perverted comrades are in line. Another Kerala CPIM leader Shajahan arrested with POSCO charges (ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട കൂടുതല്‍ സഖാക്കള്‍ പുറത്തു വരുന്നു. കേരളത്തിലെ മറ്റൊരു സിപിഎം നേതാവുകൂടെ ‘പോസ്‌കോ’ നിയമപ്രകാരം അറസ്റ്റിലായി)

പോരെ പൂരം.. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ചുമത്തുന്ന വകുപ്പായ പോക്‌സോ എന്നത് പോസ്‌കോ എന്ന തെറ്റിച്ചെഴുതിയ കുമ്മനത്തെ സമൂഹമാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങി.

എന്നാല്‍ അധികം വൈകാതെ തെറ്റ് മനസിലായ കുമ്മനം ട്വീറ്റ് തിരുത്തുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.