2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പി.എന്‍.ബി തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ചു വജ്രവ്യാപാരി നീരവ് മോദി 11,300 കോടിയുടെ തട്ടിപ്പു നടത്തിയ കേസില്‍ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മുന്‍ ഡപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ഏകജാലക ഓപ്പറേറ്റര്‍ മനോജ് കാരാട്ട്, നീരവ് മോദിയുടെ ഉദ്യോഗസ്ഥന്‍ ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരാക്കും.

അനധികൃതമായി നീരവ് മോദിയുടെ സ്ഥാപനങ്ങള്‍ക്ക് ജാമ്യപത്രം അനുവദിച്ചത് ഇവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഗോകുല്‍നാഥ് ഒളിവില്‍ പോയിരുന്നു. ഗോകുല്‍നാഥിന്റെ വീട്ടില്‍ പരിശോധന നടത്തിയ സി.ബി.ഐ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു. റെയ്ഡില്‍ കണക്കില്‍ പെടാത്ത സ്വത്തുവകകള്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാം നീരവ് മോദിക്ക് അനധികൃതമായി സഹായം ചെയ്ത് നേടിയവയാണെന്നാണ് സംശയിക്കുന്നത്.

തട്ടിപ്പ് നടന്നിരിക്കുന്നത് 2017-18 ലാണെന്നാണ് സി.ബി.ഐ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് നടന്നത് യു.പി.എ സര്‍ക്കാരിന്‍‍റെ കാലത്താണെന്ന ബി.ജെ.പിയുടെ വാദം തള്ളികളയുന്നതാണ് ഇത്. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.