2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

മോദി സര്‍ക്കാര്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കി; കേരളത്തില്‍ 2019ന് ശേഷം നേട്ടമുണ്ടാക്കും: അമിത് ഷാ

ന്യൂഡല്‍ഹി: കേരളത്തില്‍ 2019ന് ശേഷം ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അതിനാല്‍ വിജയം അനിവാര്യമാണ്.

മോദി സര്‍ക്കാര്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കി. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനായെന്നും അമിത് ഷാ പറഞ്ഞു. 2014നേക്കാള്‍ ഭൂരിപക്ഷത്തില്‍ 2019ല്‍ ബി.ജെ.പി ജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.