2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: എം.കെ രാഘവന്‍ എം.പി, ടി.സിദ്ധീഖ് എന്നിവര്‍ റിയാദിലെത്തുന്നു.

റിയാദ്: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് യു.ഡി.എഫ് പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ എം.കെ രാഘവന്‍ എം.പി വെള്ളിയാഴ്ച റിയാദിലെത്തും. കോഴിക്കോട് ജില്ലാ ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധീഖ്, അഡ്വ: കെ. പ്രവീണ്‍ കുമാര്‍, അഡ്വ: പി.എം നിയാസ് എന്നിവരും അദ്ദേഹത്തോടൊപ്പം റിയാദിലെത്തുന്നുണ്ട്. നേതാക്കള്‍ക്ക് റിയാദില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംയുക്തമായി സ്വീകരണം നല്‍കും. ഇതിന്റെ ഭാഗമായി നൂറ്റിയൊന്ന് അംഗ സ്വീകരണ കമ്മറ്റി നിലവില്‍ വന്നു. കമ്മറ്റിയുടെ ഭാരവാഹികളായി ചെയര്‍മാന്‍ നവാസ് വെള്ളിമാടുകുന്ന്, ജനറല്‍ കണ്‍വീനര്‍, അബ്ദുറഹിമാന്‍ ഫറോക്ക്, ട്രഷറര്‍ സഫാദ് അത്തോളി വൈസ് ചെയര്‍മാന്‍മാര്‍ അബ്ദുല്‍ കരീം കൊടുവള്ളി, അശ്‌റഫ് ജോ: കണ്‍വീനര്‍മാര്‍ ഷഫീഖ് കിനാലൂര്‍, സമദ് പെരുമുഖം ജോ: ട്രഷറര്‍ ജാഫര്‍ സാദിഖ് രക്ഷാധികാരികള്‍, കുഞ്ഞി കുമ്പള, അശ്‌റഫ് വേങ്ങാട്, അഹമ്മദ് കോയ ഫ്‌ലിറിയ, ഉപദേശക സമിതി അംഗങ്ങളായി സി.പി മുസ്തഫ, ഡോ.അബ്ദുല്‍ മജീദ് ചിങ്ങോലി, അര്‍ശുല്‍ അഹമ്മദ്, ഇസ്മായില്‍ എരുമേലി, മൊയ്തീന്‍കോയ കല്ലുമ്പാറ, അബ്ദുള്ള വല്ലാഞ്ചിറ, അഹമ്മദ്കുട്ടി തേന്നിങ്ങല്‍, ഇബ്രാഹീം സുബ്ഹാന്‍ എന്നിവരെയും തെരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ട് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.