2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ നവോത്ഥാന കാലത്ത് ഉണ്ടായിരുന്നില്ല: വെള്ളാപ്പള്ളി

  • എം.കെ മുനീറിനും രമേശ് ചെന്നിത്തലയ്ക്കും വര്‍ഗീയത പറയാന്‍ അവകാശമില്ല

ആലപ്പുഴ: മുസ്‌ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ നവോത്ഥാന കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍, ഇരു സമുദായത്തില്‍പ്പെട്ടവരും പങ്കാളികളായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

വനിതാമതില്‍ വര്‍ഗീയ മതിലാണെന്ന രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ എം.കെ മുനീറും. ഇരുവര്‍ക്കും വര്‍ഗീയതയെ കുറിച്ച് പറയാന്‍ അവകാശമില്ല. മുനീറിന്റെ പാര്‍ട്ടിയുടെ പേരില്‍ തന്നെ വര്‍ഗീയതയുണ്ടെന്നും വെള്ളാപള്ളി ആരോപിച്ചു. വനിതാ മതില്‍ വിജയിക്കും എന്ന് കണ്ടപ്പോഴുള്ള ജല്‍പ്പനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വെള്ളാപള്ളി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.