2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

നാല്‍പ്പതിനായിരം വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു

നിയമലംഘനം എന്നിവ നിരീക്ഷിക്കാന്‍ നൂതന സംവിധാനങ്ങള്‍

 

ജിദ്ദ: സഊദിയില്‍ നാല്‍പ്പതിനായിരം വനിതകള്‍ക്ക്‌ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതായി ട്രാഫിക് മേധാവി. വനിതാ ഡ്രൈവിംഗ് സ്‌കൂളുകളുടെ എണ്ണം കൂട്ടുമെന്നും കേണല്‍ മുഹമ്മദ് അല്‍ബസാമി അറിയിച്ചു.

സഊദിയില്‍ ഇതിനകം 40,000 ത്തിലധികം വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതായി സഊദി ട്രാഫിക് മേധാവി കേണല്‍ മുഹമ്മദ് അല്‍ബസാമിയാണ് അറിയിച്ചത്. ട്രാഫിക് വകുപ്പ് ഓഫിസ് മേധാവികളുടെ സംഗമത്തിനു ശേഷമാണ് പുതിയ കണക്ക് പുറത്തുവിട്ടത്. വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ മാതൃകാപരവും അന്താരാഷ്ട്ര നിലവാരത്തോട് കൂടിയതുമാണെന്നും ഡ്രൈവിംഗ് സ്‌കൂളുകളുടെ എണ്ണം കൂട്ടുമെന്നും ട്രാഫിക് മേധാവി പറഞ്ഞു. റോഡിലെ സിഗ്‌നലുകളും ട്രാഫിക് വ്യവസ്ഥകളും പാലിക്കാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, നിയമലംഘനം എന്നിവ നിരീക്ഷിക്കാന്‍ നൂതന സംവിധാനങ്ങള്‍ ആരംഭിച്ചതായും ട്രാഫിക് മേധാവി പറഞ്ഞു. തുടക്കത്തില്‍ 150 സാധാരണ വാഹനങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗതയും മറ്റും നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ക്യാമറകളാണ് ഈ വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. രാവും പകലും വാഹങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേകം ക്യാമറകള്‍ ഘടിപ്പിച്ച വാഹനങ്ങളുമുണ്ടാകും. സാധാരണ വാഹനമായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് നിരീക്ഷണ വാഹനത്തെ തിരിച്ചറിയാനും കഴിയില്ല.

അതേ സമയം ഭാവിയില്‍ പദ്ധതി വിപുലമാക്കുമെന്നും ട്രാഫിക്ക് മേധാവി കേണല്‍ മുഹമ്മദ് അല്‍ബസാമി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.